മനസ്സിന്ന് സമാധാനവും സന്തോഷവും ഉണ്ടാകലും ദുഖങ്ങളും വ്യസനങ്ങളും നീങ്ങലും എല്ലാ മനുഷ്യരും അന്വേഷിക്കുന്ന ലക്ഷ്യമാണ്. ഈ മഹനീയ ലക്ഷ്യം നേടുന്നതിന്ന് ചില ഉപാധികള്‍ സമര്‍പ്പിക്കുകയാണ് ഈ കൊച്ചു കൃതിയിലൂടെ.
Author: അബ്ദു റഹ്’മാന്‍ നാസ്വര്‍ അസ്സ്’അദി
Reveiwers: അബ്ദുറസാക് സ്വലാഹി
Translators: മുഹ്’യുദ്ദീന്‍ തരിയോട്
Publisher: ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - ഒനൈസ
മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില്‍ ഒന്നാണ് തവസ്സുല്‍. കേരള മുസ്ലിംകള്ക്കിധടയില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ് ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല്‍ എന്താണ്? അതിന്റെ രൂപമെന്ത്? അനിസ്ലാമികമായ തവസ്സുലേത്? തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തമായ മറുപടികള്‍ ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്. തവസ്സുല്‍ അതിന്റെ ശരിയായ അര്ഥഗത്തില്‍ നിന്നും ഉദ്ദേശ്യത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകള് നിര്ബുന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ് ഇത്.
Author: കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
Reveiwers: മുഹമ്മദ് കബീര്‍ സലഫി
ഓരോ മുസ്ലിം സ്ത്രീപുരുഷനും നിര്‍ബന്ധമായും മനസിലാക്കിയിരിക്കേണ്ട , തന്റെ രക്ഷിതാവിനെ അറിയുക, തന്റെ ദീനിനെ അറിയുക, മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വ സല്ലമ യെ അറിയുക എന്നീ ദീനിന്റെ മൂന്നു അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ച ഹൃസ്വവും ലളിതവുമായ വിശദീകരണമാണ്അബ ഈ കൃതി. മുസ്ലിമാകാനുള്ള സുപ്രധാനമായ നിബന്ധനകളും, വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന സംഗതികളും ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്. അല്ലാഹുവിനു മാത്രമര്പ്പി ക്കേണ്ട ഇബാദത്ത്, മനുഷ്യ കര്മ്മനങ്ങളെ മുഴുവന്‍ നഷ്ടപ്പെടുത്തുന്ന ശിര്‍ക്ക് തുടങ്ങിയ കാര്യങ്ങളും ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
Author: അബ്ദുല്ലാഹ് ബ്നു അബ്ദുല്‍ ഹമീദ് അല്‍ അഥ്;രി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: മുഹമ്മദ് കബീര്‍ സലഫി
Publisher: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
ഖുര്‍ആന്‍, തൗഹീദ്, ഈമാന്‍, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത് പരിപാലനം, ശിര്‍ക്ക് തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഫോറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - സുല്‍ഫി
തൗഹീദ്, രണ്ട് ശഹാദത്ത് കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.
Author: മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
Reveiwers: അബ്ദുറസാക് സ്വലാഹി
ഇസ്ലമിനെ കുറിച്ചുള്ള വളരെ ചെറിയ ഒരു പരിചയപ്പെടുത്തല്‍ മാത്രമാണീ കൊച്ചു കൃതി. ഇസ്ലാമിനെ അടുത്തറിയാന്‍ ഈ കൃതി സഹായിക്കും എന്നതില്‍ സംശയമില്ല
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഫോറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - സുല്‍ഫി