എല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്. എന്നാല് ഏകദൈവത്തില് മൂന്ന് ആളത്വങ്ങളുണ്ടെന്ന് സമര്ത്ഥിക്കാന് വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര് നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന് ബൈബിള് വചനങ്ങള് കൊണ്ട് തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്പത്തെ പഠന വിധേയമാക്കുന്ന ഏവര്ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.
Author: എം.മുഹമ്മദ് അക്ബര്
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: കോഓപ്പറേറ്റീവ് ഓഫീസ് ഫോര് കാള് ആന്റ് ഗൈഡന്സ്-റൌള http://www.islamreligion.com
ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്മശാസ്ത്ര പുസ്തകങ്ങളില് ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള് കോര്ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്ക്ക് സുഗ്രാഹ്യമാവുന്ന തരത്തില് ലളിതമായ ശൈലിയില് വിശദീകരിക്കുന്നു.
Author: അബ്ദുല് റഹ്മാന് അല്-ശീഹ
Reveiwers: അബ്ദുല് ലതീഫ് സുല്ലമി
Translators: മുഹമ്മദ് കുട്ടി അബൂബക്കര്
വിവാഹം, വിവാനാനന്തര മര്യാദകള്, സ്ത്രീകള്ക്കും പുരുഷന്മാര്ക്കും അനുവദനീയമായ കാര്യങ്ങള്, നിഷിദ്ധമായ കാര്യങ്ങള്, ദാമ്പത്യ ജീവിതത്തില് ദമ്പതികള് പാലിക്കേണ്ട മര്യാദകള് തുടങ്ങിയ വിഷയങ്ങളില് ആധികാരികമായ വിശദീകരണം.
Author: മുഹമ്മദ് നാസറുദ്ദീന് അല് അല്ബാനി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: സയ്യിദ് സഹ്ഫര് സ്വാദിഖ്
മനസ്സിന്ന് സമാധാനവും സന്തോഷവും ഉണ്ടാകലും ദുഖങ്ങളും വ്യസനങ്ങളും നീങ്ങലും എല്ലാ മനുഷ്യരും അന്വേഷിക്കുന്ന ലക്ഷ്യമാണ്. ഈ മഹനീയ ലക്ഷ്യം നേടുന്നതിന്ന് ചില ഉപാധികള് സമര്പ്പിക്കുകയാണ് ഈ കൊച്ചു കൃതിയിലൂടെ.
Author: അബ്ദു റഹ്’മാന് നാസ്വര് അസ്സ്’അദി
Reveiwers: അബ്ദുറസാക് സ്വലാഹി
Translators: മുഹ്’യുദ്ദീന് തരിയോട്
Publisher: ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - ഒനൈസ
അല്ലാഹുവിനെക്കുറിച്ചും ഇസ്ലാമിലെ അടിസ്ഥാനപരമായ ഇതര വിശ്വാസങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം അവയുടെ ലക്ഷ്യങ്ങള് എന്താണെന്ന് വ്യക്തമാക്കുന്നു.
Author: മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന്
Reveiwers: മുഹമ്മദ് കബീര് സലഫി
Translators: സയ്യിദ് സഹ്ഫര് സ്വാദിഖ്
Publisher: ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - ജുബൈല്
അക്വീദഃയുടെ വിഷയത്തില് സുപ്രധാനമായ ഏതാനും ചോദ്യങ്ങളും ക്വുര്ആനില്നിന്നും തിരുസുന്നത്തില് നിന്നുമുള്ള തെളിവുകളുമായിഅവക്ക് നല്കപ്പെട്ട ഉത്തരങ്ങളുമാണ് ഈ രചന.
Author: മുഹമ്മദ് ജമീല് സൈനു
Reveiwers: മുഹമ്മദ് സ്വാദിഖ് മദീനി
Translators: അബ്ദുല് ജബ്ബാര് മദീനി
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - ദമ്മാം